Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി കൗണ്ടറിൽ ക്യൂ നിന്ന് പിഴ അടക്കാൻ പാടുപെടേണ്ട; ട്രാഫിക്, മുനിസിപ്പാലിറ്റി പിഴകളടക്കം അടക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനമൊരുക്കി മസ്‌കത്ത് വിമാനത്താവളം

ഇനി കൗണ്ടറിൽ ക്യൂ നിന്ന് പിഴ അടക്കാൻ പാടുപെടേണ്ട; ട്രാഫിക്, മുനിസിപ്പാലിറ്റി പിഴകളടക്കം അടക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനമൊരുക്കി മസ്‌കത്ത് വിമാനത്താവളം

മസ്‌കത്ത്: ഇനി കൗണ്ടറിൽ ക്യൂ നിന്ന് പിഴ അടക്കുന്നതോർത്ത് വിഷമിക്കേണ്ട. ട്രാഫിക്, മുനിസിപ്പാലിറ്റി പിഴകളടക്കമുള്ള ഇനി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇലക്‌ട്രോണിക് രീതിയിൽ സാധ്യമാകും. ഇതിനായി ഇലക്‌ട്രോണിക് കിയോസ്‌ക് ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിച്ചു.

ട്രാഫിക് പിഴകൾ, ജി.സി.സി പിഴകൾ, മുനിസിപ്പാലിറ്റി നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ ഇതുവഴി അടക്കാൻ സാധിക്കും. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

മൂന്ന് ഉപകരണങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ഡിപ്പാർച്ചർ കെട്ടിടത്തിന്റെ ആദ്യ ഹാളിലും രണ്ടാമത്തേത് വിസ കാൻസലേഷൻ ഹാളിലും മൂന്നാമത്തേത് പാസ്‌പോർട്ട് കൗണ്ടറുകൾക്കും ഇ-ട്രാവൽ ഗേറ്റുകൾക്കും സമീപമാണ്. ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഇതിൽ സിവിൽ ഐഡിയിലെ നമ്പർ നൽകിയാൽ മതി. ടൂറിസ്റ്റ്, വിസിറ്റിങ് വിസകളിലുള്ളവർക്ക് വിസാ നമ്പർ നൽകിയാൽ പിഴയെ കുറിച്ച് അറിയാൻ കഴിയും. കാഷ് പേയ്മന്റെുകളും കാർഡ് ഉപയോഗിച്ചുള്ള പേയ്മന്റെുകളും ഇതിൽ സാധ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP