Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ വിദേശികൾക്ക് ജോലി നഷ്ടപ്പെടാനും സാധ്യത; സ്വകാര്യ കമ്പനികളിൽ പ്രതിസന്ധിയുണ്ടെങ്കിൽ വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ അനുമതി; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേർക്ക്

ഒമാനിലെ വിദേശികൾക്ക് ജോലി നഷ്ടപ്പെടാനും സാധ്യത; സ്വകാര്യ കമ്പനികളിൽ പ്രതിസന്ധിയുണ്ടെങ്കിൽ വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ അനുമതി; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേർക്ക്

സ്വന്തം ലേഖകൻ

കൊവിഡ് 19ൽ പ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ അനുമതി നൽകി ഒമാൻ. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഒമാൻ സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമം ബാധകമാണ്. ഇതു പ്രകാരം നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുവാനും സാധ്യതയുണ്ടെന്നാണ് കരുതേണ്ടത്. പിരിച്ചുവിടുന്നവർക്ക് കമ്പനി ആനുകൂല്യങ്ങൾ എല്ലാം നൽകണം. വിദേശ തൊഴിലാളികളെ പിരിച്ചു വിടാന#് സാധിക്കില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ജീവനക്കാരുടെ ജോലി സമയം കുറച്ചതിനാൽ മൂന്നു മാസത്തേക്കു വേതനത്തിൽ കുറവുവരുത്താം. വാർഷിക അവധി നൽകി ജീവനക്കാരെ നാട്ടിലേക്ക് അയയ്ക്കാനും അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് 97 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 86 പേരും മസ്‌കത്തിൽ നിന്നുള്ളവർ. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ നിരീക്ഷണത്തിൽ. രോഗബാധിതർ 910. മരണം രണ്ടു വിദേശികളടക്കം 4. സുഖപ്പെട്ടവർ 130.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP