Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ ഇന്ന് 106 പേർക്ക് കൂടി കോവിഡ്; ആകെ രോഗബാധിതരായവർ 1614 ഉം; ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ

ഒമാനിൽ ഇന്ന് 106 പേർക്ക് കൂടി കോവിഡ്; ആകെ രോഗബാധിതരായവർ 1614 ഉം; ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ഒമാനിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 106 പേർക്ക് കൂടി. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1614 ആയി ഉയർന്നു. ഇതിൽ 238 പേരാണ് രോഗ മുക്തരായത്. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്തു.

ഒമാനിലെ വിവിധ ആശുപത്രികളിലായി 1368 പേർ ചികിൽസയിലുണ്ട്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്. പുതുതായി വൈറസ് ബാധിതരായവരിൽ 74 പേരാണ് മസ്‌കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1238 ആയി. 156 പേരാണ് രോഗമുക്തരായത്.

മരിച്ച എട്ടുപേരും മസ്‌കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ വൈറസ് ബാധിതരുടെ എണ്ണം 121 ആയി. വടക്കൻ ബാത്തിനയിലെ കോവിഡ് ബാധിതർ 69 ആയിട്ടുണ്ട്. തെക്കൻ ശർഖിയയിൽ അഞ്ചുപേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ദാഖിലിയയിൽ വൈറസ് ബാധിതർ 64 ആയി.

ദാഹിറ മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23ലേക്ക് ഉയർന്നതായും ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP