Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ്; സ്ഥിരീകരിച്ചവരിൽ 60ഉം വിദേശികൾ; ആകെ രോഗബാധിതർ 1,998 ആയി ഉയർന്നു

ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കൊവിഡ്; സ്ഥിരീകരിച്ചവരിൽ 60ഉം വിദേശികൾ; ആകെ രോഗബാധിതർ 1,998 ആയി ഉയർന്നു

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഇന്ന് 93 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതർ 1998 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 333 ആയി വർധിച്ചിട്ടുണ്ട്. ഇതോടെ 1,655 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. മലയാളിയടക്കം പത്തുപേർ മരിക്കുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേരും വിദേശികളാണ്.

പുതിയ രോഗികളിൽ 54 പേരാണ് മസ്‌കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1449 ആയി. രോഗമുക്തരുടെ എണ്ണം 218 തന്നെയാണ്. മരിച്ച പത്തുപേരും മസ്‌കത്തിൽ ചികിത്സയിലിരുന്നവരാണ്.

തെക്കൻ ബാത്തിനയിൽ 23 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. വടക്കൻ ബാത്തിനയിൽ ആറുപേർക്കും തെക്കൻ ശർഖിയയിലും ദാഖിലിയയിലും മൂന്ന് പേർക്ക് വീതവും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP