Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഒമാനിൽ മരണസംഖ്യ 17 ആയി

ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഒമാനിൽ മരണസംഖ്യ 17 ആയി

സ്വന്തം ലേഖകൻ

കൊവിഡ് 19 ബാധിച്ച് ഒമാനിൽ ഒരാൾ കൂടി മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ പതിനൊന്നു വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനിൽ മരിച്ചത്. കൊവിഡ് ബാധിച്ച് മരിണപ്പെടുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കയാണ്.

ഒമാനിൽ കോവിഡ് ബാധിച്ച് ഇന്നലെ 43 വയസുള്ള വിദേശി മരിച്ചിരുന്നു. നേരത്തെ 66വയസുള്ള ഒരു വിദേശിയും കഴിഞ്ഞ ദിവസം ഒരു വിദേശി യുവാവും വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ രാജ്യത്തുകൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വർദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെ അര ലക്ഷത്തോളം പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു

ഇന്ന് കോവിഡ് ബാധിച്ച് ഷാർജയിൽ ഒരു പ്രവാസി മരണപ്പെട്ടിരുന്നു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയയുടെയും മകൻ അബ്ദുൾ റസാഖ് (ഷുക്കൂർ -49) ആണ് മരിച്ചത്. ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അബ്ദുൾ റസാഖ്. നേരത്തേ മുതൽ പ്രമേഹ ബാധിതനായിരുന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP