Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യമായി സംഘടിപ്പിച്ച വിവാഹ പാർട്ടിയിൽ പങ്കെടുത്തു; 18 വയസുകാരിക്ക് കൊവിഡ് ബാധ; പാർട്ടിയിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ ആരോഗ്യ വകുപ്പ്

രഹസ്യമായി സംഘടിപ്പിച്ച വിവാഹ പാർട്ടിയിൽ പങ്കെടുത്തു; 18 വയസുകാരിക്ക് കൊവിഡ് ബാധ; പാർട്ടിയിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ്: കൊവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ രഹസ്യമായി നടത്തിയ വിവാഹപാർട്ടിയിൽ പങ്കെടുത്ത 18കാരിക്ക് കൊവിഡ് 19 ബാധിച്ചു. വിലക്ക് ലംഘിച്ച് നടത്തിയ വിവാഹ പാർട്ടിയിൽ 150ഓളം പേർ പങ്കെടുത്തതായാണ് വിവരം ലഭിച്ചതെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സൈദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആളുകൾ ഒത്തുചേരുന്നതിന് കർശന വിലക്ക് നിലനിൽക്കെയാണ് രഹസ്യമായി വിവാഹ പാർട്ടി സംഘടിപ്പിച്ചത്.

18കാരി രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് വിവാഹ പാർട്ടി നടത്തിയ വിവരം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹപാർട്ടിയിൽ പങ്കെടുത്ത വിവരം വെളിപ്പെടുത്തിയത്. ഇതോടെ പാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഒമാൻ ആരോഗ്യവകുപ്പ്.

വിവാഹ പാർട്ടിയിൽ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കി വരുകയാണ്. ഇത്തരത്തിലുള്ള പാർട്ടികൾ രാജ്യത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ രാജ്യതാൽപര്യം മുൻനിർത്തി അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

ലോകം കൊവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ്. ലോകത്താകമാനമുള്ള കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഒമാനിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ശുചിത്വം പാലിക്കണമെന്നും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP