Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ഭീഷണി; മത്രയിലെ ജനജീവിതം ആശങ്കയിൽ

കോവിഡ് ഭീഷണി;  മത്രയിലെ ജനജീവിതം ആശങ്കയിൽ

സ്വന്തം ലേഖകൻ

 മത്ര: ചെറിയ ശമ്പളക്കാരും ചെറുകിട വ്യാപാരികളുമാണ് മത്രയിൽ അധികവും. ശമ്പളക്കാരുടെ വിഷമതകൾ മനസ്സിലാക്കി കഴിഞ്ഞ മാസത്തെ ശമ്പളം പൂർണമായി നൽകിയ സ്വകാര്യ സ്ഥാപനങ്ങളുണ്ടെന്നതാണ് ഈ പ്രതിസന്ധി സമയങ്ങളിലും ആശ്വാസ വാർത്തകളായത്. മേഖലയിലെ ചെറുകിട ഹോട്ടലുകളും കഫെറ്റീരിയകളും പലതും സഞ്ചാര നിയന്ത്രണം കർക്കശമാക്കുന്നതിനുമുമ്പേ അടച്ചിരുന്നു.

മെസുകാർ മാസാവസാനമാണ് പണം നൽകുക. അതിനാൽ, പ്രതിദിന വിറ്റുവരവിലെ കുറവ് പ്രതിസന്ധിയിലാഴ്‌ത്തിയപ്പോഴാണ് പലരും സ്ഥാപനങ്ങൾ അടക്കാൻ തീരുമാനിച്ചത്. താമസസ്ഥലങ്ങളിൽ കിച്ചനടക്കം സൗകര്യമില്ലാത്തവരാണ് ഇതുവഴി ബുദ്ധിമുട്ടിലായത്.

വന്നു കഴിക്കുന്നവർ നിലച്ചതിനാൽ ഹോട്ടൽ നടത്തിപ്പുകാരുടെ വിറ്റുവരവ് കുറഞ്ഞതോടെയാണ് ഇവർ അടക്കാൻ നിർബന്ധിതരായത്. മൂന്നുനേരത്തെ മെസ് സൗകര്യം ഉപയോഗപ്പെടുത്തുന്നവരായിരുന്നു ഈ സ്ഥാപനങ്ങളിലെ പ്രധാന ഉപഭോക്താക്കൾ. ദിവസവും വന്നുകഴിക്കുന്നവരിൽ നിന്നുള്ള വരുമാനം വഴിയാണ് ഇവർ സാധനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP