Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കുള്ള റോഡുകളിലൂടെ രാത്രി സൈക്കിളിൽ സഞ്ചരിക്കുന്നവർ പ്രകാശം പ്രതിഫലിപ്പിക്കുന്ന മേൽവസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്; നടപടി അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി

തിരക്കുള്ള റോഡുകളിലൂടെ രാത്രി സൈക്കിളിൽ സഞ്ചരിക്കുന്നവർ പ്രകാശം പ്രതിഫലിപ്പിക്കുന്ന മേൽവസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്; നടപടി അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി

മസ്‌കത്ത്: തിരക്കുള്ള റോഡുകളിലൂടെ രാത്രി സൈക്കിളിൽ സഞ്ചരിക്കുന്നവർ പ്രകാശം പ്രതിഫലിപ്പിക്കുന്ന മേൽവസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്, അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണിത്. റിഫ്‌ളക്ടിവ് വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യുന്നത് സൈക്കിൾ യാത്രക്കാരെ മറ്റു വാഹന യാത്രികരുടെ ശ്രദ്ധയിൽ പെടുത്താൻ സഹായിക്കും. ഇത് വാഹനാപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്നും ആർ.ഒ.പി അധികൃതർ അറിയിച്ചു.

സൈക്കിളിൽ സഞ്ചരിക്കുന്നവർ മുൻഭാഗത്തെയും പിൻഭാഗത്തെയും ലൈറ്റുകൾ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഹെൽമറ്റുകൾ ധരിക്കുകയും വേണം. റൂവി, അൽഖുവൈർ, അൽ ഖൂദ് എന്നിവിടങ്ങളിലെ തിരക്കുപിടിച്ച റോഡിലൂടെ സൈക്കിളോടിക്കുന്നവർ നിയമം കർശനമായി പാലിക്കണം.

മോട്ടാർ സൈക്കിളുകളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് അടക്കം എല്ലാ സുരക്ഷ മാനദന്ധങ്ങളും പൂർണമായി പാലിക്കണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടിവരും. സുരക്ഷ മാനദന്ധങ്ങൾ ലംഘിക്കുന്നത് ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP