Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചപാല ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലർച്ചക്കോ ഒമാൻ തീരത്തെത്തും; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി; വിദ്യാലയങ്ങൾക്ക് അവധി;ദുരന്തം നേരിടാൻ സജ്ജമായി രാജ്യം

ചപാല ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലർച്ചക്കോ ഒമാൻ തീരത്തെത്തും; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി; വിദ്യാലയങ്ങൾക്ക് അവധി;ദുരന്തം നേരിടാൻ സജ്ജമായി രാജ്യം

മസ്‌ക്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മാറിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണവിഭാഗവും ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസിയും സ്ഥിരീകരിച്ചു. ഒമാന്റെ തെക്കുഭാഗത്ത് ദോഫാർ ഗവർണറേറ്റിൽ തീരത്തുനിന്ന് 510 കിലോമീറ്റർ അകലെയാണ് നിലവിൽ ചപാല' എന്ന പേരുള്ള കാറ്റിന്റെ സ്ഥാനം.

അടുത്ത 24 മണിക്കൂറിനുള്ളിൽ ചപാല' 225 കിലോമീറ്റർ വേഗമെടുത്ത് കാറ്റഗറി നാല് വിഭാഗത്തിലുള്ള സൂപ്പർ സൈക്‌ളോണായി മാറാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പറയുന്നത്. തിങ്കളാഴ്ച രാത്രിയോടെ കാറ്റ് ഒമാൻ യമൻ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. 'ചപാല'യുടെ ഫലമായി ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാല ഉൾപ്പെടുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും യമനിലും ശക്തമായ കാറ്റിനും ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്.

നൂറ് മുതൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉപരിതലത്തിൽ മണിക്കൂറിൽ160 മുതൽ 175 കിലോമീറ്റർ വേഗതയാണ് കാറ്റിന് നിലവിലുള്ളത്. അടിയന്തര ഘട്ടങ്ങളെ നേരിടാൻ റോയൽ ഒമാൻ പൊലീസ് സജമാണെന്ന് വാർത്ത കുറുപ്പിൽ അറിയിച്ചു, സോഷ്യൽ മീഡിയവഴി പരിഭ്രാന്തി പരത്തുന്ന വാർത്തകൾ നല്കുന്നത് നിരോധിച്ചുകൊണ്ടും പൊലീസ് ഉത്തരവിട്ടു.

വിഭ്യാസ മന്ത്രാലയം ദോഫാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചപാലയെ നേരിടുന്നതിനായി വലിയ മുന്നൊരുക്കങ്ങളാണ് ഗവൺമെന്റ് അഥോറിറ്റികൾ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഹലാനിയാത്ത് ദ്വീപിൽ നിന്ന് ഷലീമിലേക്ക് വിമാനമാർഗം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ദുരന്തം നേരിടാനും അപകടങ്ങൾ ഒഴിവാക്കാനും നിരവധി സൈനികയൂനിറ്റുകൾ സലാലയിലത്തെി. അത്യാധുനിക സംവിധാനവുമായി വിവിധ സേനാ വിഭാഗങ്ങളും റോയൽ ഒമാൻ പൊലീസും രംഗത്തുണ്ട്. സൈനിക വാഹനങ്ങളും ഹെലികോപ്ടറുകളും ശനിയാഴ്ച സലാലയിലത്തെി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP