Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഅലാൻ ബു അലിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതുകൊല്ലം സ്വദേശി; നിർമ്മാണ കമ്പനി തൊഴിലാളിയായിരുന്ന സജിത്ത് ആനന്ദന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ജഅലാൻ ബു അലിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതുകൊല്ലം സ്വദേശി; നിർമ്മാണ കമ്പനി തൊഴിലാളിയായിരുന്ന സജിത്ത് ആനന്ദന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മസ്‌കത്ത്: ജഅലാൻ ബു അലിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി മരിച്ചു. കോല്ലം സ്വദേശി കടയ്ക്കൽ എടത്തറ വലിയവീട്ടിൽ സജിത്ത് ആനന്ദൻ (51) ആണ് മരിച്ചത്. പരേതന് 51 വയസായിരുന്നു പ്രായം.

നിർമ്മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു സജിത്ത് വ്യാഴാഴ്ച രാത്രി ഫോണുമായി, താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി. പിന്നീട് തിരച്ചിറങ്ങാതിരുന്നത് സുഹൃത്തുക്കൾ ശ്രദ്ധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്.

അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സുനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സൂർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP