മുസന്നയിൽ താമസിച്ചിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു; തൃശൂർ സ്വദേശിയെ മരണം വിളിച്ചത് ഹൃദ്രോഗ ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനിരിക്കെ
February 01, 2019 | 02:48 PM IST | Permalink

സ്വന്തം ലേഖകൻ
മുസന്നയിൽ താമസിച്ചിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ആറാട്ടുപുഴയിൽ താമസിക്കുന്ന തണ്ടിക പറമ്പിൽ ഗോപിയുടെ മകൻ സുധീർ ആണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം
മുസന്നയിൽ കുടുംബ സമേതമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ വീട്ടിൽ ഹൃദയാഘാതമുണ്ടായ സുധീറിനെ ബർക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിണം വിളിക്കുകയായിരുന്നു,
മുസന്നയിൽ ബാർബർ ഷോപ് നടത്തുകയായിരുന്ന സുധീർ 20 വർഷത്തോളമായി ഒമാനിലുണ്ട്. ഹൃദ്രോഗ ചികിത്സക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മോനിഷയാണ് ഭാര്യ. മക്കൾ: ഗോപിക, ഗൗതം
