Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ പനി മൂലം മരിച്ചത് രണ്ട് മലയാളി കുട്ടികൾ; പനി തലച്ചോറിനെ ബാധിച്ച് മരിച്ചത് രണ്ടും ആറും വയസുള്ള കുട്ടികൾ; മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

ഒമാനിൽ പനി മൂലം മരിച്ചത് രണ്ട് മലയാളി കുട്ടികൾ; പനി തലച്ചോറിനെ ബാധിച്ച് മരിച്ചത് രണ്ടും ആറും വയസുള്ള കുട്ടികൾ; മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

മസ്‌കത്ത്: ഒമാനിൽ പനി മൂലം മരിച്ചത് രണ്ട് മലയാളി കുട്ടികൾ. കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ടും ആറും വയസുള്ള കുട്ടികളെയാണ് മരണം വിളിച്ചത്.. പനി തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമായത്.

തൃശൂർ പാടൂർ തൊയക്കാവ് പണിക്കവീട്ടിൽ ഷിജാസിന്റെ മകൾ ഇഷ (രണ്ടര) തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി ഫാത്തിമ (ആറ്) ആണ് മരിച്ചത്. മസ്‌കത്തിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഷിജാസിന്റെയും റിനീഷയുടെയും മകളാണ് ഇഷ. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇഷയെ പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റയാൻ, അസ്സ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി ഫാത്തിമ (ആറ്)യാണ് മരിച്ച രണ്ടാമത്തെ ബാലിക. ലുലു ജീവനക്കാരനായ പറമ്പത്ത് കണ്ടി റിസയുടെയും ജസ്‌നയുടെയും മകളാണ്. പനിയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്. ആദിൽ, ആമിന എന്നിവർ മറ്റു മക്കളാണ്. മൃതദേഹം തിങ്കളാഴ്ച സന്ധ്യയോടെ അമിറാത്തിൽ ഖബറടക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP