വീടിന് മുറ്റത്ത് നിന്നും റോഡിലേക്ക് ഓടിയ മലയാളി ബാലൻ വാഹനമിടിച്ച് മരിച്ചു; മസ്കത്തിൽ മരിച്ചത് കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുള്ള മകൻ
August 23, 2019 | 02:22 PM IST | Permalink

സ്വന്തം ലേഖകൻ
മസ്കത്ത്: വീടിന് മുറ്റത്ത് നിന്നും റോഡിലേക്ക് ഓടിയ മലയാളി ബാലൻ വാഹനമിടിച്ച് മരിച്ചു. മുലദയിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ഷമീറിന്റെയും ആരിഫയുടെയും ഏക മകൻ അസ്ലം ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മുലദ സുഹാർ ബേക്കറിക്ക് സമീപം കുടുംബം താമസിക്കുന്ന വീടിനു മുന്നിലെ സർവിസ് റോഡിലായിരുന്നു സംഭവം.പുറത്തുപോകുന്നതിനായി കുടുംബം ഇറങ്ങിയപ്പോൾ കുട്ടി റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. സ്വദേശിയുടെ പിക്കപ്പ് ആണ് ഇടിച്ചത്.
ഉടൻ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും റുസ്താഖ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മുലദയിൽ ഖബറടക്കി