വിമാനത്തിൽ വച്ച് ഹൃദയാഘാതം: അസൈബ മാർസിൽ ജോലി നോക്കിയിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു; മരണം മകളുടെ വിവാഹനിശ്ചയം നടത്താനായി നാട്ടിലേക്ക് തിരിക്കവെ
August 28, 2019 | 02:59 PM IST | Permalink

സ്വന്തം ലേഖകൻ
മസ്‌കത്ത്: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. ആറ്റിങ്ങൽ മാമച്ചൻ വിള സ്വദേശി ബിജു മാധവൻ പിള്ള (52) ആണ് മരിച്ചത്.
അസൈബ മാർസിൽ ഫിഷ് കൗണ്ടറിലാണ് ജോലി നോക്കിയിരുന്ന ബിജു അവധിക്ക് നാട്ടിലേക്ക് പോകാനായി ശ്രീലങ്കൻ എയർവേസ് വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പേ ഹൃദയാഘാതമുണ്ടായി. ഉടൻ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മകളുടെ വിവാഹ നിശ്ചയം അടുത്ത മാസം തീരുമാനിച്ചിരിക്കുകയായിരുന്നു.
മാർസിൽ രണ്ടു വർഷത്തോളമായി ജോലിചെയ്യുന്നു. സുശീലയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഖുറം ആർ.ഒ.പി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും