Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെ ബാൽക്കണിയിൽ നിന്നു മലയാളിക്ക് മരണം; മസ്‌കത്തിൽ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി

നാട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെ ബാൽക്കണിയിൽ നിന്നു മലയാളിക്ക് മരണം; മസ്‌കത്തിൽ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ

വധിക്ക് നാട്ടിലേക്ക് പോകാനിരുന്ന യുവാവ് പുലർച്ചെ ബാൽക്കണിയിൽ നിന്നു വീണു മരിച്ചു. തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ സേവി വർഗീസാണി മരിച്ചത്. പരേതന് 39 വയസായിരുന്നു പ്രായം.

കഴിഞ്ഞ ആറ് വർഷത്തോളമായി ഒമാനിൽ ജോലി ചെയ്യുന്ന വർഗീസ്, അൽ സവാഹിർ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വർഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‌കത്തിലെത്തിയത്.

ചൊവ്വാഴ്ച രാവിലെ മസ്‌കത്തിലെ ഗാലയിൽ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് താഴെവീണാണ് മരണം സംഭവിച്ചത്.വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.കാൽവഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ വർഗീസ്-മേരി ദമ്പതികളുടെ മകനാണ് സേവി വർഗീസ്ഭാര്യ: ജിജി. മക്കൾ: ജുവൈന, ജോയാന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP