Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു; പെരുമ്പാവൂർ സ്വദേശിയെ മരണം വിളിച്ചത് നമസ്‌കാരത്തിനുശേഷം നടക്കാനിറങ്ങിയപ്പോൾ

മസ്‌കത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു; പെരുമ്പാവൂർ സ്വദേശിയെ മരണം വിളിച്ചത് നമസ്‌കാരത്തിനുശേഷം നടക്കാനിറങ്ങിയപ്പോൾ

സ്വന്തം ലേഖകൻ

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂർ കാഞ്ഞിരക്കാട് മഹല്ലിൽ ചെറുവള്ളിക്കുടി വീട്ടിൽ പരേതനായ മീരാപ്പിള്ളയുടെ മകൻ സി.എം. മുസ്തഫ ആണ് മരിച്ചത്. പരേതന് 64 വയസായിരുന്നു പ്രായം.

17 വർഷത്തോളമായി ഒമാനിലുള്ള ഇദ്ദേഹം റുസൈലിലെ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ നമസ്‌കാരത്തിനുശേഷം നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

മാതാവ്: ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: ഷക്കീന, സഫ്‌ന, ഫാത്തിമ, ആയിഷ. മരുമക്കൾ: മുനവ്വിർ, ഷിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP