Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരികരിച്ചത് 40 പേർക്ക്; ജാഗ്രതാ നിർദ്ദേശം നല്കി ആരോഗ്യവകുപ്പ്

ഒമാനിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരികരിച്ചത് 40 പേർക്ക്; ജാഗ്രതാ നിർദ്ദേശം നല്കി ആരോഗ്യവകുപ്പ്

മസ്‌കത്ത്: രാജ്യത്ത് ഡെങ്കിപ്പനി പടരുന്നതായി റിപോർട്ട്. ഇതിനോടകം 40 പേർക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

2018 ഡിസംബർ രണ്ടാം വാരത്തിലാണ് ഒമാനിൽ ഒരാൾക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ സർവേയിലും പരിശോധനയിലും ഡെങ്കിപ്പനി പകർത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നിർമ്മാർജന പ്രവർത്തനങ്ങൾ നഗരസഭയും ആരോഗ്യ മന്ത്രാലയവും സംഘടിപ്പിച്ചുവരികയാണ്. കൊതുകുകളെ തുരത്താനും കൊതുകുകടി ഏൽക്കാതിരിക്കാനും നിരവധി നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്.

നീന്തൽക്കുളങ്ങൾ, ഫൗണ്ടനുകൾ, കാർഷികാവശ്യത്തിനുള്ള കുടങ്ങൾ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുമ്പോൾ മാറ്റണം. ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളിൽ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തിൽ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകൾ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതർ നിർദേശിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിച്ച് ജനുവരി 21 വരെ നീണ്ടുനിൽക്കും. സന്നദ്ധ പ്രവർത്തകർ 4000ത്തോളം വീടുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. 1000ത്തോളം സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി പരിശീലനം നൽകി തയാറാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP