Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാൻ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് അലിഞ്ഞു ചേരുന്നത് ഒമാന്റെ മണ്ണിൽ തന്നെ; ഡോ. രാജേന്ദ്രൻ നായരുടെ സംസ്‌കാരത്തിന് അനുമതി നൽകി കുടുംബാംഗങ്ങൾ

ഒമാൻ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് അലിഞ്ഞു ചേരുന്നത് ഒമാന്റെ മണ്ണിൽ തന്നെ; ഡോ. രാജേന്ദ്രൻ നായരുടെ സംസ്‌കാരത്തിന് അനുമതി നൽകി കുടുംബാംഗങ്ങൾ

സ്വന്തം ലേഖകൻ

മസ്‌കറ്റ്: കോവിഡ് 19 ബാധിച്ചു മരിച്ച ഡോ. രാജേന്ദ്രൻ നായരുടെ മൃതദേഹം ഒമാനിലെ സുഹാറിൽ സംസ്‌കരിക്കും. മൃതദേഹം ഒമാനിൽ തന്നെ സംസ്‌കരിക്കാൻ കുടുംബാംഗങ്ങളുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്. നിലവിലെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാലും കുടുംബത്തിനു സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഒപ്പം വരാൻ കഴിയാത്തതിനാലാണിതെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

ഒമാൻ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു ഡോ. രാജേന്ദ്രൻ നായർ. 40 വർഷത്തിലേറെയായി ഒമാൻ മലയാളികളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ചു കൊണ്ടും നിരവധി മലയാളി സമൂഹങ്ങളാണ് എത്തിയത്. ചങ്ങനാശ്ശേരി സ്വദേശിയായിരുന്ന ഡോ. രാജേന്ദ്രൻ നായർക്ക് 76 വയസായിരുന്നു പ്രായം. മസ്‌ക്കറ്റ് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ് ഡോ. രാജേന്ദ്രൻ നായർ. കോവിഡ് 19നെ തുടർന്നുള്ള ഒമാനിലെ ആറാമത്തെ മരണമായിരുന്നു രാജേന്ദ്രൻ നായരുടേത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP