Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാക്‌സികളിൽ ജിപിഎസ് സംവിധാനം, ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ്; ടാക്‌സി സർവീസിൽ പാടേ അഴിച്ചുപണി

ടാക്‌സികളിൽ ജിപിഎസ് സംവിധാനം, ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ്; ടാക്‌സി സർവീസിൽ പാടേ അഴിച്ചുപണി

മസ്‌ക്കറ്റ്: ഒമാനിലെ നിരക്കുകളിൽ കൂടി ഓടുന്ന ടാക്‌സികളിൽ ഇനി മുതൽ ജിപിഎസ് സംവിധാനവും മീറ്ററും ഘടിപ്പിക്കണമെന്നും ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുമെന്നും മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് ഹെഡ് അഹമ്മദ് സലിം അൽ യരൂബി. റോഡ് ട്രാൻസ്‌പോർട്ടിൽ പുതിയ നിയമ പരിഷ്‌ക്കാരം കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും ബസ്, ടാക്‌സി സർവീസ് ഉൾപ്പെടുള്ള ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾക്ക് നിയമപരിഷ്‌ക്കാരം ബാധകമാണെന്നും അഹമ്മദ് യരൂബി പറഞ്ഞു.

മിനിസ്ട്രി ടാക്‌സി ഡ്രൈവർമാർക്കു നൽകുന്ന തിരിച്ചറിയൽ കാർഡിൽ ഡ്രൈവറെ സംബന്ധിച്ച എല്ലാവിവരങ്ങളും നൽകിയിരിക്കും. ടാക്‌സി മീറ്ററുകൾക്കൊപ്പം ഇവ പ്രദർശിപ്പിച്ചിരിക്കണം. ടാക്‌സി ഓടിക്കുന്നതിന് അംഗീകൃത ഡ്രൈവർ അല്ലെന്ന്  വ്യക്തമായാൽ അത് അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും തുടർന്ന് ഡ്രൈവർക്കെതിരേ തക്ക നടപടികൾ സ്വീകരിക്കുമെന്നും അൽ യരൂബി വ്യക്തമാക്കി. ടാക്‌സികളിൽ നാവിഗേഷൻ സംവിധാനം  ഏർപ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്‌ക്കാരം. ജിപിഎസ് സംവിധാനത്തിലൂടെ ടാക്‌സികളെ നിരീക്ഷിക്കാനും സാധിക്കും. ടാക്‌സി ഏതു റൂട്ടിൽ സർവീസ് നടത്തുന്നു, യാത്രക്കാർ ആരൊക്കെ എന്നൊക്കെ ഇതിലൂടെ മന്ത്രാലയത്തിന് വ്യക്തമായി അറിയാൻ സാധിക്കും. അസാധാരണമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ടാക്‌സി ഡ്രൈവർക്കെതിരേ നടപടി സ്വീകരിക്കും.

ലോക്കൽ ടാക്‌സി സർവീസിനെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ടി കൂടിയാണ് ഇത്തരം പരിഷ്‌ക്കാരങ്ങൾ വരുത്തുന്നത്. ലോക്കൽ ടാക്‌സികളിൽ യാത്ര ചെയ്യേണ്ടി വന്ന പല യുവതികൾക്കും ദുരനുഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. അതുകൊണ്ടു തന്നെ വാഹനമോടിക്കുന്ന ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങൾ ടാക്‌സിയിൽ തന്നെ പ്രദർശിപ്പിക്കണമെന്ന ആവശ്യത്തിനും ഏറെ മുറവിളിയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP