Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമാനിൽ ബലി പെരുന്നാൾ 12ന്; മറ്റ് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ 11 ന്

ഒമാനിൽ ബലി പെരുന്നാൾ 12ന്; മറ്റ് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ 11 ന്

സ്വന്തം ലേഖകൻ

 

മസ്‌കത്ത്: ഒമാനിൽ വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാൽ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുൽഹജ്ജ്-1 ആയി കണക്കാക്കും. ഓഗസ്റ്റ് 12നായിരിക്കും ബലി പെരുന്നാൾ.

അതേസമയം സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഓഗസ്റ്റ് 11നായിരിക്കും ബലിപ്പെരുന്നാൾ. സൗദിയിലെ തുമൈർ ഒബ്‌സർവേറ്ററിലിയിൽ വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. ഈ രാജ്യങ്ങളിൽ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുർഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്തിനായിരിക്കും. തുടർന്ന് ഓഗസ്റ്റ് 11നായിരിക്കും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ.

വ്യാഴാഴ്ച സൂര്യാസ്തമയത്തിന് ശേഷം 28 മിനിറ്റിനുള്ളിൽ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് മാസപ്പിറവി കാണാനായില്ലെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP