Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ് മാസ്‌കുകളുടെ വിലയിൽ വൻ വർധനവ്; ഇറക്കുമതി വിലയുടെ 15 ശതമാനം മാത്രം കൂട്ടാം; മുന്നറിയിപ്പുമായി ഉപഭോക്തൃ അഥോറിറ്റി

ഫേസ് മാസ്‌കുകളുടെ വിലയിൽ വൻ വർധനവ്; ഇറക്കുമതി വിലയുടെ 15 ശതമാനം മാത്രം കൂട്ടാം; മുന്നറിയിപ്പുമായി ഉപഭോക്തൃ അഥോറിറ്റി

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഫേസ് മാസ്‌കുകൾക്ക് അനിയന്ത്രിതമായി വില വർധിപ്പിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ഇതു സംബന്ധിച്ച് റീട്ടെയിലർമാർക്കും ഫാർമസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ആഗോള വിപണികളിൽ എല്ലാം മുഖാവരണങ്ങളുടെ ഇറക്കുമതി വിലയിൽ കാര്യമായ വർധനവുണ്ട്.

ഇറക്കുമതി ചെയ്ത വിലയുടെ 15 ശതമാനം വീതം ഇറക്കുമതിക്കാർക്കും വിതരണക്കാർക്കും കൂട്ടിയെടുക്കാം. അതിന് മുകളിലുള്ള വില വർധന നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപെടുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും ഉപഭോക്തൃ അഥോറിറ്റി അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ മുഖാവരണങ്ങളുടെ വില നിരീക്ഷിച്ച് വരുന്നുണ്ട്. വിലയിൽ കൃത്രിമത്വം കാണിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP