Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയാൽ 100 മുതൽ 5000 റിയാൽ വരെ പിഴ ഉറപ്പ്; ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി

ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയാൽ 100 മുതൽ 5000 റിയാൽ വരെ പിഴ ഉറപ്പ്; ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി

മസ്‌കത്ത്:ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ നിർമ്മിച്ച് വിൽപന നടത്തുന്നതിനടക്കം കനത്ത പിഴ ചുമത്തുന്ന തരത്തിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. ,മനുഷ്യോപയോഗത്തിന് യോജിക്കാത്ത ഭക്ഷണ സാധനങ്ങൾ വിക്കുന്നതടക്കമുള്ള കുറ്റങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി 100 റിയാൽ മുതൽ 5000 റിയാൽ വരെ അഡ്‌മിനിസ്‌ട്രേറ്റിവ് പിഴയായി ഈടാക്കാനാണ് നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.

റസ്റ്റാറന്റുകൾ, കഫേകൾ, ഫാസ്റ്റ്ഫുഡ് റസ്റ്റാറന്റുകൾ, ബേക്കറികൾ, പബ്ലിക് അടുക്കളകൾ, ഭക്ഷ്യസംസ്‌കരണ പ്ലാന്റുകൾ, ആടുമാടുകളെ കശാപ്പുചെയ്യുന്ന സ്ഥലങ്ങൾ, ഷോപ്പിങ് മാൾ എന്നിവക്കൊപ്പം റഫ്രിജറേറ്റഡ്, ഫ്രോസൺ, കാൻ, ഡ്രൈ ഫുഡ് സ്‌റ്റോറുകൾ എന്നിവക്കും നിയമ ഭേദഗതി ബാധകമായിരിക്കും.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമെയായിരിക്കും പുതിയ പിഴ ചുമത്തുക. ആദ്യ നിയമലംഘനം കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ അതേ കുറ്റം വീണ്ടും പിടിക്കപ്പെട്ടാൽ പിഴസംഖ്യ ഇരട്ടിയാകും.ലൈസൻസ് ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുകയോ ഉറവിടം വ്യക്തമാക്കാനാകാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുകയോ ചെയ്യുന്നവർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും. ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച പരിശീലനം നൽകാത്ത സ്ഥാപനങ്ങളിൽനിന്നും 100 റിയാൽ മുതൽ 500 റിയാൽ വരെയാകും പിഴ ചുമത്തുക.

ഭക്ഷണസാധനത്തിലെ ഉള്ളടക്കം കൃത്യമായി നൽകാതിരിക്കുകയോ അല്ലെങ്കിൽ മദ്യത്തിന്റെയോ പന്നിയിറച്ചിയുടെ അംശമോ ഉണ്ടാകുന്ന പക്ഷം 500 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തും.എന്തെങ്കിലും തരത്തിലുള്ള പരിശോധന ഉറപ്പാക്കാൻ ഭക്ഷ്യോൽപന്നങ്ങൾ തയാറാക്കുന്ന സ്ഥലത്തും ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചുവെക്കുന്ന സ്ഥലങ്ങളിലും കാമറകൾ സ്ഥാപിക്കണമെന്നും ഭേദഗതി നിയമത്തിൽ പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP