Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെങ്ങും ചൂടുകാറ്റ് വീശുന്നു; പകർച്ചപ്പനിയിൽ വലഞ്ഞ് മസ്‌ക്കറ്റ് നിവാസികൾ

ഒമാനിലെങ്ങും ചൂടുകാറ്റ് വീശുന്നു; പകർച്ചപ്പനിയിൽ വലഞ്ഞ് മസ്‌ക്കറ്റ് നിവാസികൾ

മസ്‌ക്കറ്റ്: കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനം പരക്കെ പകർച്ചപ്പനിക്ക് കാരണമായതായി റിപ്പോർട്ട്. മസ്‌ക്കറ്റിലെ ആശുപത്രികളിൽ പകർച്ചപ്പനി പിടിച്ച രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവരേയും വൈറൽ ഫീവർ ആക്രമിച്ചിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി തൊണ്ടവേദനയും മിക്കവർക്കും അനുഭവപ്പെടുന്നുണ്ട്.

അതേസമയം പകർച്ചപ്പനി കൂടുതൽ വ്യാപകമാകാതിരിക്കാനായി ഏവരും വ്യക്തി ശുചിത്വം പാലിക്കണമെന്നും കുടുംബത്തിലും ജോലി സ്ഥലത്തും ഇത് കൂടുതൽ വ്യാപകമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പതിവിൽ കൂടുതൽ പേരാണ് വൈറൽ ഫീവറും ജലദോഷവുമായി ഡോക്ടർമാരെ സമീപിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.

കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് ഇത്തരം പകർച്ചവ്യാധികൾ പെട്ടെന്ന് വ്യാപിക്കാൻ ഇടയാക്കിയിരിക്കുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.  അവധിക്കാലം ആഘോഷിച്ച ശേഷം തിരിച്ചെത്തുന്നവർക്ക് ഒമാനിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കാലതാമസമെടുക്കും. ഈ സമയത്താണ് ഇത്തരം രോഗങ്ങൾ കൂടുതലായും പിടിപെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതൽ ചൂടുള്ളതോ തണുപ്പുള്ളതോ ആയ സാഹചര്യത്തിൽ കഴിയരുതെന്നും ഇത്തരം പദാർഥങ്ങൾ കഴിക്കരുതെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. എല്ലാറ്റിനുമുപരി വ്യക്തി ശുചിത്വം പാലിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP