Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മസ്‌കത്ത് അടക്കം വടക്കൻ ഗവർണറേറ്റുകളിൽ വെള്ളപ്പൊക്കം; നൂറുകണക്കിന് കടകളിൽ വെള്ളം കയറി; ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ എങ്ങും കനത്ത മഴ

മസ്‌കത്ത് അടക്കം വടക്കൻ ഗവർണറേറ്റുകളിൽ വെള്ളപ്പൊക്കം; നൂറുകണക്കിന് കടകളിൽ വെള്ളം കയറി; ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ എങ്ങും കനത്ത മഴ

സ്വന്തം ലേഖകൻ

ഇറാനിൽ ഉത്ഭവിച്ച ന്യൂനമർദം രാജ്യത്തെത്തിയതിനെ തുടർന്നാണ് ഒമാനിൽ കനത്ത മഴ.മസ്‌കത്ത് അടക്കം വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായിരിക്കുകയാണ്.മത്ര സൂഖിൽ നൂറുകണക്കിന് കടകളിൽ വെള്ളം കയറി. വാദികളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.

ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ, മസ്‌കത്ത് ഗവർണറേറ്റുകളിലെല്ലാം കനത്ത മഴയും ഇടിയുമുണ്ടായി. മസ്‌കത്ത് മേഖലയിലെ ഗതാഗത സിഗ്‌നലുകൾ തകരാറിലായത് വാഹനഗതാഗതത്തെയും ബാധിച്ചു. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദങ്കിലാണ് ഏറ്റവുമധികം മഴ പെയ്തതെന്ന് സിവിൽ ഏവിയേഷൻ പൊതു അഥോറിറ്റി അറിയിച്ചു.

വാദികൾ നിറഞ്ഞൊഴുകിയതിനാൽ ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ന്യൂനമർദം മൂലം വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP