Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടനകളോ കൂട്ടായ്മകളോ പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചാൽ ന ടപടി ഉറപ്പ്; വിദേശികളായവർ ഒരുമിച്ചിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി മന്ത്രാലയം

സംഘടനകളോ കൂട്ടായ്മകളോ പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചാൽ ന ടപടി ഉറപ്പ്; വിദേശികളായവർ ഒരുമിച്ചിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ മുന്നറിയിപ്പുമായി മന്ത്രാലയം

സ്വന്തം ലേഖകൻ

ലയാളികളുടെ കൂട്ടായ്മകൾക്കടക്കംനടത്തുന്ന സംഘടനകൾക്ക് താക്കിതുമായി മന്ത്ര്ാലയം. പൊതുജനങ്ങളിൽ നിന്നു പണം പിരിക്കുന്ന സംഘടനകൾക്കും കൂട്ടായ്മകൾക്കും പണപ്പിരിവ് അനുമതി നല്കിയിട്ടില്ലെന്നും ഫണ്ട് റേസിങ് കാമ്പയിനുകൾ നടത്തണമെന്നുള്ളവർ മതിയായ രേഖകളോടെ അപേക്ഷിക്കണെമ്‌നും അത് പരിശോധിച്ച ശേഷം മാത്രമേ അനുമതീ നല്കുവെന്നുമാണ് മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

കമ്യൂണിറ്റി ക്ലബ് അംഗങ്ങൾ സംഭാവന സ്വീകരിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നതും അട്ടിവയ്ക്കുന്നതും ഉൾപ്പടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അനധികൃത പണപ്പിരിവിനെതിരെ മന്ത്രാലയം രംഗത്തെത്തിയത്.

അനുമതിയില്ലാതെ ചില കമ്പനികളും സ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും സംഭാവന പെട്ടി കൗണ്ടറുകളിൽ സ്ഥാപിച്ചത് നിയമ വിരുദ്ധമാണ്.അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ ഒന്നു മുതൽ മൂന്നു മാസം വരെ തടവും 200 മുതൽ 600 റിയാൽ വരെ പിഴയും ലഭിക്കും. രാജ്യത്തിനു പുറത്തു നിന്നു പണം ശേഖരിക്കുകയും അയക്കുകയും ചെയ്താൽ മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവും ആയിരം മുതൽ രണ്ടായിരം ഒമാൻ റിയാൽ വരെ പിഴയും ലഭിക്കും.

കാരുണ്യ ഫണ്ടുകൾ, കൂപ്പണുകൾ, കായിക മത്സരങ്ങൾ, ടെക്സ്റ്റ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ മുഖേന സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേകം അനുമതി വേണം. അല്ലാത്ത പക്ഷം നിയമ നടപടികൾക്കൊപ്പം പിരിച്ച പണം കണ്ടുകെട്ടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP