വേദനസംഹാരിയിയ ജസ്പിരിൻ 81 എം.ജിയുടെ ഉപയോഗം നിരോധിച്ച് ഒമാൻ; നടപടി ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന്
January 25, 2019 | 02:56 PM IST | Permalink

സ്വന്തം ലേഖകൻ
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വേദനസംഹാരിയായും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ആസ്പിരിൻ അടങ്ങിയ മരുന്നായ ജസ്പിരിൻ (81 എം.ജി) ഒമാനിൽ നിരോധിച്ചു.ഒമാൻ ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.81 എം.ജി. ഗുളികകൾക്കുമാത്രമാണ് വിലക്ക്.
ഇവ വിപണിയിൽനിന്ന് പിൻവലിക്കാൻ വിതരണ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (ജുൽഫാർ) ആണ് മരുന്ന് ഉത്പാദകർ. ജസ്പിരിൻ ഗുളിക ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
