Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രൈവർമാർ ഇങ്ങനെ നിരുത്തരവാദിത്വം കാട്ടിയാൽ കുട്ടികൾ എന്തു ചെയ്യും...?; ഇന്ത്യൻ സ്‌കൂൾബസിൽ കുടുങ്ങിപ്പോയ ഒമാനിലെ പിഞ്ചുപൈതലിന്റെ കഥ

ഡ്രൈവർമാർ ഇങ്ങനെ നിരുത്തരവാദിത്വം കാട്ടിയാൽ കുട്ടികൾ എന്തു ചെയ്യും...?; ഇന്ത്യൻ സ്‌കൂൾബസിൽ കുടുങ്ങിപ്പോയ ഒമാനിലെ പിഞ്ചുപൈതലിന്റെ കഥ

'ഒന്നും സംഭവിക്കാതെ ഇവർ സ്‌കൂളിൽ കൊണ്ടു പോയി തിരിച്ചെത്തിക്കും..'....കരളിന്റെ കരളായ  പൈതലുകളെ സ്‌കൂളിലേക്ക് കൊണ്ടു പോകാൻ സ്‌കൂൾ ബസ്ഡ്രൈവർമാരെ ഏൽപിക്കുന്ന രക്ഷിതാക്കന്മാർ ഈ ഒരു വിശ്വാസത്തിന്റെ പുറത്താണ് ജീവിക്കുന്നത്. അങ്ങനെയുള്ളൊരു ഡ്രൈവർ ഒരു കെജി വിദ്യാർത്ഥിനിയെ ശ്രദ്ധിക്കാതെ സ്‌കൂൾ ബസിനകത്തിട്ട് പൂട്ടിപ്പോയാലെന്ത് ചെയ്യും...? അതറിയുന്ന കുട്ടിയുടെ രക്ഷിതാക്കളുടെ മാനസികനിലയെന്തായിരിക്കും..?

ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ കിൻഡർഗാൻഡനിൽ പഠിക്കുന്ന  കൊച്ചുപെൺകുട്ടിക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പതിവു പോലെ കൂട്ടുകാരികളോടൊപ്പം അവളെ രക്ഷിതാക്കൾ സ്‌കൂൾ ബസിൽ കയറ്റിയയച്ചതായിരുന്നു. എന്നാൽ എന്തു കൊണ്ടോ മറ്റ് കുട്ടികളെല്ലാം സ്‌കൂളിലേക്ക് പോയപ്പോൾ അവൾ ഇറങ്ങിയില്ല. കുട്ടി ബസിലുള്ളത് ശ്രദ്ധിക്കാത്ത ഡ്രൈവർ ബസ് പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു. തുടർന്ന് മൂന്ന് മണിക്കൂറാണ് കുട്ടി ബസിനുള്ളിൽ പരിഭ്രമത്തോടെ ചെലവഴിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു.

ഡാർസെയിറ്റിലെ ഇന്ത്യൻ സ്‌കൂളിൽ  കെജി സെക്കൻഡിൽ പഠിക്കുന്ന  വിദ്യാർത്ഥിനിക്കാണീ ദുർഗതിയുണ്ടായത്. അൽ ഘർബ്രയിൽ നിന്നാണ് കുട്ടി ബസിൽ കയറിയത്. സ്‌കൂളിലെത്തിയിട്ടും കുട്ടിയെ ആരും ബസിൽ നിന്നിറക്കിയില്ലെന്നാണ്  കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സ്‌കൂളിന് എതിർവശത്ത് ബസ് പാർക്ക് ചെയ്ത ഡ്രൈവർ ഡോർ ലോക്ക് ചെയ്ത് പോവുകയായിരുന്നു. തുടർന്ന് രാവിലെ പത്ത് മണിക്ക് മറ്റൊരു കുട്ടിയുടെ രക്ഷിതാക്കൾ ഫീസടക്കാനായി സ്‌കൂളിലെത്തിയപ്പോഴാണ് ബസിന്റെ വിൻഡോയിൽ മുട്ടി കരയുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ കുതിച്ചെത്തുകയും വിൻഡോയിലൂടെ കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
വിവരമറിഞ്ഞയുടൻ തങ്ങൾ സ്‌കൂളിലേക്ക് കുതിച്ചെത്തിയെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തി. സംഭവത്തെത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് സ്‌കൂളിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നത്. പൊലീസ് ബസിന്റെ ഡ്രൈവറുമായി ബന്ധപ്പെടുകയും കുട്ടിയുടെ രക്ഷിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP