Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചെന്നുള്ള പ്രചാരണം വ്യാജം; മസ്‌കത്തിൽ ഈമാസം 22വരെ ലോക്ക്ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഒമാനിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചെന്നുള്ള പ്രചാരണം വ്യാജം; മസ്‌കത്തിൽ ഈമാസം 22വരെ ലോക്ക്ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സ്വന്തം ലേഖകൻ

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ചതായുള്ള പ്രചരണം നിഷേധിച്ച് ഗവർണമെന്റ് കമ്യൂണിക്കേഷൻ സെന്റർ. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇത്തരം പ്രചരണങ്ങൾ ഒഴിവാക്കണം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമെ സ്വീകരിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, മസ്‌കറ്റ് ഗവർണറേറ്റിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 22 വരെ ലോക്ക്ഡൗൺ തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ല. മസ്‌കറ്റ് ഗവർണറേറ്റിനുള്ളിൽ ഗതാഗതം പൂർണമായും നിയന്ത്രിച്ചതായി റോയൽ ഒമാൻ പൊലീസ് പി ആർ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാശ്മി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്ക് അനുമതിയോടെ യാത്ര അനുവദിക്കും.

മസ്‌കറ്റ് ഗവർണറേറ്റിലേക്കും മസ്‌കറ്റിൽ നിന്ന് കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും ശനിയാഴ്ച മുതൽ എല്ലാവർക്കും വിപുലമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വിവിധ സ്ഥലങ്ങളിലുള്ള പരീക്ഷണ കേന്ദ്രങ്ങളെ കുറിച്ച് വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും.

സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദേശപ്രകാരം ഒമാനിലെ വിദേശി പൗരന്മാർക്ക് കോവിഡ് 19 പരിശോധനകളും ചികിത്സയും സൗജന്യമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനക്കായി ഒമാനിലെ വിദേശി പൗരന്മാർക്ക് അവരുടെ ഭാഷകളിൽ നിർദേശങ്ങൽ നൽകണമെന്ന് എല്ലാ രാജ്യങ്ങളിലെയും അംബാസഡർമാരോട് അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP