Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ നാല് പേരിൽ മെർസ് കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ വിഭാഗം; രോഗം കണ്ടെത്തിയതോടെ വീണ്ടും വൈറസ് പടരുന്ന ഭീതിയിൽ ജനങ്ങൾ

ഒമാനിൽ നാല് പേരിൽ മെർസ് കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ വിഭാഗം; രോഗം കണ്ടെത്തിയതോടെ വീണ്ടും വൈറസ് പടരുന്ന ഭീതിയിൽ ജനങ്ങൾ

മസ്‌കത്ത്: ഒമാനിൽ നാല് പേരിൽ മെർസ് കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ വിഭാഗം റിപ്പോർട്ട് പുറത്ത്. ഇതോടെ രാജ്യം വീണ്ടും മെർസ് ഭിതിയിലാണ്.നാലുപേരിലാണ് മെർസ് കൊറോണ വൈറസ്ബാധ കണ്ടെത്തിയത്.ഇവരുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പുതുതായി രോഗം കണ്ടെത്തിയവർക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകി വരുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മെർസിനെതിരെ അതീവ ജാഗ്രതപുലർത്തി വരുകയാണ്.കാര്യക്ഷമമായ പകർച്ചവ്യാധിനിരീക്ഷണ സംവിധാനത്തിലൂടെ 'മെർസ്' നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കാൻ മന്ത്രാലയം ശ്രദ്ധചെലുത്തിവരുന്നുണ്ട്. എല്ലാ ആശുപത്രികളും ഈ രോഗത്തെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

2013ലാണ് രാജ്യത്ത് ആദ്യമായി മെർസ്ബാധ റിപ്പോർട്ട് ചെയ്തത്. ഇതുവരെ വിവിധ ഗവർണറേറ്റുകളിലായി 18 പേർക്കാണ് രോഗം ബാധിച്ചത്.മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരരോഗമാണ് 'മെർസ്'. രോഗിക്ക് ദീർഘമായി ശ്വാസമെടുക്കാൻ കഴിയില്ല.കടുത്ത പനി, ചുമ, കഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
തുടക്കത്തിലേ കണ്ടെത്തി ചികിത്സനൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. കഠിനമായ ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവർ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകിയാൽ രോഗവിമുക്തി എളുപ്പമാകില്ല.

ഒട്ടകങ്ങളിൽനിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളുമായി ഇടപഴകുന്നവർ ശുചിത്വ നിർദേശങ്ങൾ കർശനമായി പാലിക്കണം. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങളും രോഗംപടരാൻ വഴിയൊരുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP