Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ ടൂവീലർ ലൈസൻസ് നൽകേണ്ടെന്ന തീരുമാനം പ്രവാസികളെ കഷ്ടത്തിലാക്കി; നിലവിൽ ലൈസൻസുള്ളവർക്ക് പുതുക്കിയെടുക്കാം

പുതിയ ടൂവീലർ ലൈസൻസ് നൽകേണ്ടെന്ന തീരുമാനം പ്രവാസികളെ കഷ്ടത്തിലാക്കി; നിലവിൽ ലൈസൻസുള്ളവർക്ക് പുതുക്കിയെടുക്കാം

മസ്‌ക്കറ്റ്: വിദേശികൾക്ക് പുതിയ ടൂവീലർ ലൈസൻസ് ഇഷ്യൂ ചെയ്യേണ്ട തീരുമാനം മലയാളികളുൾപ്പെടെയുള്ള പ്രവാസികളെ കഷ്ടത്തിലാക്കിയിരിക്കുകയാണിപ്പോൾ. വർധിച്ചുവരുന്ന റോഡ് അപകടങ്ങളും ബൈക്ക് ഗതാഗതം നിയന്ത്രിക്കുന്നതിന്റേയും ഭാഗമായാണ് വിദേശികൾക്ക് ഒമാനിൽ ഇരുചക്ര വാഹന ലൈസൻസ് നൽകേണ്ടതില്ലെന്ന് നേരത്തെ തീരുമാനമായത്. എന്നാൽ പഴയ ലൈസൻസ് പുതുക്കുന്നതിന് തടസമുണ്ടാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു.

പുതിയ ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാണ് പുതിയ നിയമം. ലേണേഴ്‌സ് ലൈസൻസ് നൽകുന്നതും കഴിഞ്ഞ ഏപ്രിൽ മുതൽ നിർത്തി വച്ചിരുന്നു. അതേസമയം ഗിയറില്ലാത്ത സിസി കുറഞ്ഞ ടൂവീലറുകൾ ഓടിക്കുന്നതിനുള്ള ലൈസൻസുകൾ നേടിയെടുക്കാൻ തടസമില്ലെന്നും റോയൽ ഒമാൻ പൊലീസ് അറിയിക്കുന്നു. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് പ്രധാന റോഡുകളിലൂടെ ഓടിക്കാൻ അനുമതിയില്ലാത്തതിനാൽ ഇതുകൊണ്ട് പ്രത്യേക പ്രയോജനം ലഭിക്കുന്നില്ല. ഇടറോഡുകളിലൂടെ മാത്രമേ സിസി കുറഞ്ഞ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ സാധിക്കുകയുള്ളൂ.

ടൂവീലർ ലൈസൻസ് വിദേശികൾക്ക് നൽകുന്നത് നിർത്തി വച്ചത് പല ബിസിനസുകളേയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഡെലിവറി ബോയ്‌സും മറ്റും പ്രധാനമായും ആശ്രയിച്ചിരുന്നത് ടൂവീലറുകളെയാണ്. മുമ്പ് ലേബർ കാർഡ് ഉള്ള ആർക്കും സ്വന്തമായി ബൈക്ക് വാങ്ങാമായിരുന്ന അവസ്ഥയായിരുന്നു. പിന്നീട് അതിന്റെ പേരിൽ ലൈസൻസും നമ്പർ പ്ലേറ്റും സ്വന്തമാക്കാം. എന്നാൽ നിലവിൽ ഒരു ബൈക്ക് സ്വന്തമാക്കണമെങ്കിൽ പെർമനന്റ് മോട്ടോർ ബൈക്ക് ലൈസൻസും ഉണ്ടായിരിക്കണമെന്നും ആർഒപി നിഷ്‌ക്കർഷിക്കുന്നു.

ആർ.ഒ.പി നൽകുന്ന ലേണേഴ്‌സ് ലൈസൻസ് ഉപയോഗിച്ച് ആർക്കും ഇത്തരം വാഹനങ്ങൾ ഓടിക്കാമായിരുന്നു. ലേണേഴ്‌സ് ബോർഡ് വച്ച് എത്ര കാലം വേണമെങ്കിലും ബൈക്കുകൾ ഓടിക്കാൻ കഴിയുന്നതിനാൽ പലരും ഈ ലൈസൻസുകൾ മാറ്റിയിരുന്നില്ല. വർഷങ്ങളായി ലേണേഴ്‌സ് ലൈസൻസിൽ ബൈക്കുകൾ ഓടിക്കുന്ന നിരവധി പേർ ഒമാനിലുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കാനാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP