Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാരെ പിരി്ച്ചുവിടാനൊരുങ്ങി ഒമാൻ; മസ്‌കത്ത് റോയൽ ആശുപത്രിയിലെ അടക്കം 200 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും

സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാരെ പിരി്ച്ചുവിടാനൊരുങ്ങി ഒമാൻ; മസ്‌കത്ത് റോയൽ ആശുപത്രിയിലെ അടക്കം 200 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും

ലയാളികളടക്കം ഉള്ള വിദേശി നഴ്‌സുമാരെ പിരി്ച്ചുവിടാനൊരുങ്ങുകയാണ് ഒമാൻ. രാജ്യത്തെ സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാർക്കാണ് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്.

200 വിദേശികൾക്ക് പകരം 200 സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈമി, ഖസബ്, ജഅലാൻ ബനീ ബു അലി, സുഹാർ, ഹൈമ, സീബ്, ബോഷർ, ഖൗല, റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സ്വദേശികൾക്ക് നിയമനം നൽകുന്നത്.

പൊതു ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ 38 ശതമാനവും സ്വദേശികളാണ്. നഴ്സുമാരുടെ എണ്ണം 12 ശതമാനത്തിൽനിന്ന് 62 ശതമാനമായി ഉയർന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP