Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാൻ എയറിന്റെ മസ്‌കത്ത് കോഴിക്കോട് സർവ്വീസ് റദ്ദാക്കി; യാത്രക്കാർക്ക് ഇരുട്ടടിയായി സർവ്വീസ് റദ്ദാക്കിയത് ബോയിങ് മാക്‌സ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കലിന്റെ ഭാഗമായി

ഒമാൻ എയറിന്റെ മസ്‌കത്ത് കോഴിക്കോട് സർവ്വീസ് റദ്ദാക്കി; യാത്രക്കാർക്ക് ഇരുട്ടടിയായി സർവ്വീസ് റദ്ദാക്കിയത് ബോയിങ് മാക്‌സ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കലിന്റെ ഭാഗമായി

ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സർവീസുകൾ അവസാനിപ്പിച്ചതിനുപിന്നാലെ കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ. വിവിധ രാഷ്ട്രങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിനൊപ്പമാണ് കോഴിക്കോട് സർവീസ് റദ്ദാക്കിയത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ 56 സർവീസുകളാണ് റദ്ദാക്കിയത്.

വ്യാഴാഴ്ച 14-ഉം വെള്ളിയാഴ്ച 18-ഉം ശനിയാഴ്ച 24-ഉം സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. കോഴിക്കോട്, സലാല, ദുബായ്, ബഹ്റൈൻ, സൗദി അറേബ്യ, സൻസിബാർ സർവീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചത്തെ കോഴിക്കോട് സർവീസാണ് റദ്ദാക്കിയത്.

എത്യോപ്യയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചിരുന്നു. രാജ്യത്തേക്കുള്ള വിവിധ വിമാനക്കമ്പനികളുടെ സർവീസുകളും കഴിഞ്ഞദിവസം പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ നിരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP