Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ മാസം 31 വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; റദ്ദാക്കിയവയിൽ കോഴിക്കോടെക്കുള്ള സർവ്വീസും;ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രയ്ക്ക് മുന്നോടിയായി കമ്പനിയെ ബന്ധപ്പെടുക

ഈ മാസം 31 വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; റദ്ദാക്കിയവയിൽ കോഴിക്കോടെക്കുള്ള സർവ്വീസും;ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രയ്ക്ക് മുന്നോടിയായി കമ്പനിയെ ബന്ധപ്പെടുക

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഈ മാസം 31 വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായി ഒമാൻ എയർ.ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോരിറ്റി ഏർപ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സർവീസുകൾ റദ്ദാക്കാൻ കമ്പനി നിർബന്ധിതമായത്.

സർവ്വീസ് റദ്ദാക്കിയവയിൽ കേരളത്തിലെക്കുള്ള സർവ്വീസും ഉൾപ്പോഴും. കോഴിക്കോട് സർവ്വീസാണ് ഇവയിൽ ഉള്ളത്. ഇത് കൂടാതെ് കൊളംബോ, ഹൈദരാബാദ്, ജയ്പൂർ, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്മണ്ഡു, തെഹ്‌റാൻ, ദോഹ, അമ്മാൻ, നെയ്‌റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്‌റൈൻ, ദമ്മാം, റിയാദ്, ലാഹോർ, തുടങ്ങിയ സെക്ടറുകളിലെ സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സർവീസുകളിലോ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രയ്ക്ക് മുന്നോടിയായി സർവീസുകളുടെ വിവരങ്ങൾ പരിശോധിക്കുകയോ ഒമാൻ എയർ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നാണ് അറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP