Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റീബുക്കിങ്... കാൻസലേഷൻ.. എല്ലാം അടിപൊളിയാക്കി; സകല എയർലൈനുകൾക്കും മാതൃകയായി ഒമാൻ എയർലൈൻ

റീബുക്കിങ്... കാൻസലേഷൻ.. എല്ലാം അടിപൊളിയാക്കി; സകല എയർലൈനുകൾക്കും മാതൃകയായി ഒമാൻ എയർലൈൻ

സ്വന്തം ലേഖകൻ

ഒമാൻ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കഷ്ടപ്പെട്ട തങ്ങളുടെ യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിക്കാരെ മാതൃകാ നടപടികളുമായി ഒമാൻ എയർലൈൻ. യാത്രക്കാർക്കായി ടിക്കറ്റ് റിസർവേഷൻ നയം തന്നെ പരിഷ്‌കാരിച്ചാണ് ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ മാതൃക സൃഷ്ടിക്കുന്നത്. ഇതുപ്രകാരം, നേരത്തെ യാത്രകൾ പ്ലാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്തവരും എന്നാൽ കൊവിഡ് 19 ബാധമൂലം ആ യാത്രകൾ നടക്കാതിരിക്കുകയും ചെയ്തവർക്കാണ് ഇളവുകൾ ലഭിക്കുക.

ഇതിനുസരിച്ച്, ഒമാൻ എയർ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയ തീയതി മുതൽ 18 മാസം വരെ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി നൽകി. യാത്രാ തീയതികൾ രണ്ട് തവണ വരെ മാറ്റാമെന്നും അതിനു റീ ബുക്കിങ് അല്ലെങ്കിൽ മാറ്റ ഫീസ് ഈടാക്കില്ലെന്നും ഒമാൻ എയറിന്റെ പുതിയ നയത്തിൽ വ്യക്തമാക്കുന്നു. മറ്റൊരു റൂട്ടിലേക്കാണ് യാത്രയെങ്കിലും ടിക്കറ്റ് മാറ്റുന്നതിന് പ്രത്യേക നിരക്കുകളൊന്നും ഈടാക്കില്ല. അതേസമയം, പുതിയ റൂട്ടിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ അത്രയും തുക നൽകേണ്ടിവരും.

റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റ് കൈവശമുള്ളവർക്ക് ഇപ്പോൾ തന്നെ ഫ്‌ളൈറ്റ് ബുക്കിംഗിൽ മാറ്റം വരുത്താം. യാത്രാ തീയതി ഉറപ്പിച്ച ശേഷം റീ ബുക്കിങ് നടത്തുന്നതിനായി റിസർവേഷനുകൾ നിലനിർത്താനും സാധിക്കും. ഒമാൻ എയർ വെബ്‌സൈറ്റിൽ നിന്നാണ് ടിക്കറ്റ് എടുത്തതെങ്കിൽ കാൾ സെന്ററിൽ ബന്ധപ്പെടാം. ട്രാവൽസുകളിൽ നിന്ന് ടിക്കറ്റ് സ്വന്തമാക്കിയവർ ഏജൻസികളെ ബന്ധപ്പെടണമെന്നും ഒമാൻ എയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP