Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ ബലിപ്പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും അവധി; വാരാന്ത്യ അവധികൾ കൂടി ലഭിക്കുന്നതോടെ അവധിയാഘോഷിക്കാൻ പ്രവാസികളും

ഒമാനിൽ ബലിപ്പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും അവധി; വാരാന്ത്യ അവധികൾ കൂടി ലഭിക്കുന്നതോടെ അവധിയാഘോഷിക്കാൻ പ്രവാസികളും

സ്വന്തം ലേഖകൻ

മാനിൽ ബലിപ്പെരുന്നാൾ അവധി പ്രഖ്യാപിച്ചു. വരുന്ന ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് അറിയിച്ചു. സ്വകാര്യ മേഖലയിലും ഓഗസ്റ്റ് 11 മുതൽ 15 വരെ അവധിയായിരിക്കും.

ഇതോടെ വാരാന്ത്യഅവധി ഉൾപ്പടെ തുടർച്ചയായി ഒമ്പതുദിവസം അവധി ലഭിക്കും. റോയൽ കോടതി ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽബുസൈദിയും മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുമാണ് അവധി പ്രഖ്യാപിച്ചത്.

12- ന് ബലിപ്പെരുന്നാളായി മതകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒമ്പതുദിവസത്തെ അവധി ലഭിക്കുന്നതോടെ സലാലയടക്കമുള്ള ടൂറിസ്റ്റ്‌മേഖലയിലേക്ക് പെരുന്നാൾയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും. പ്രവാസികൾ പലരും അവധിപ്രഖ്യാപനം എത്തിയതോടെ നാട്ടിലേക്ക് തിരിക്കുകയാണ്

മറ്റ് ഗൾഫ് രാജ്യങ്ങളിൽ 11നാണ് പെരുന്നാൾ. എന്നാൽ, ഒമാനിലും കേരളത്തിലും 12നാണ് പെരുന്നാൾ. പൊതു അവധിക്കും വാരാന്ത്യ അവധിക്കും ശേഷം ഓഗസ്റ്റ് 18നായിരിക്കും അടുത്ത പ്രവൃത്തിദിനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP