Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് പേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ രോഗബാധിതരുടെ എണ്ണം 18 ആയി; ഇതിൽ ഒമ്പത് പേർക്ക് രോഗം ഭേദമായി; സ്വദേശികളും വിദേശികളും ആരോഗ്യനിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കാൻ നിർദ്ദേശം നല്കി മന്ത്രാലയം

രണ്ട് പേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ രോഗബാധിതരുടെ എണ്ണം 18 ആയി; ഇതിൽ ഒമ്പത് പേർക്ക് രോഗം ഭേദമായി; സ്വദേശികളും വിദേശികളും ആരോഗ്യനിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കാൻ നിർദ്ദേശം നല്കി മന്ത്രാലയം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ രണ്ടു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇതിൽ 17 പേർ ഇറാനിലേക്ക് യാത്ര ചെയ്തവരും ഒരാൾ ഇറ്റലിയിലേക്ക് യാത്രചെയ്തയാളുമാണ്. ഇതിൽ ഒമ്പതു പേർക്ക് രോഗം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.

ഇറാനിലേക്ക് യാത്രചെയ്ത രണ്ടുപേർക്കാണ് ഏറ്റവും ഒടുവിലായി രോഗബാധ സ്ഥിരീകരിച്ചത്.വീടുകളിൽ പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ (ക്വാറൻൈറൻ) കഴിയുന്ന ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സ്വദേശികളും വിദേശികളും ആരോഗ്യനിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കണമെന്നും മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ക്വാറൻൈറൻ നടപടികൾക്ക് വിധേയരാകാനും സന്നദ്ധത കാണിക്കണം. പൊതുപരിപാടികൾ ഒഴിവാക്കുകയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP