Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് വ്യാപനം; പ്രവാസികൾ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി;നാളെ മുതൽ വിലക്ക് പ്രാബല്യത്തിൽ

കൊറോണ വൈറസ് വ്യാപനം; പ്രവാസികൾ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി;നാളെ മുതൽ വിലക്ക് പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ അടച്ച് ഒമാൻ. മാർച്ച് 17 ചൊവ്വാഴ്ച മുതൽ കരവഴിയോ കടൽവഴിയോ ഒമാൻ പൗരന്മാരല്ലാത്ത ആർക്കും പ്രവേശനമില്ലെന്ന് അധികൃതർ ഉത്തരവിട്ടു.

പ്രവാസികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ തിരിച്ചെത്തുമ്പോൾ കൊറോണ മുക്ത മെഡിക്കൽ സർട്ടിഫിക്കറ്റ് (പി സി ആർ) ഹാജരാക്കണമെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്ത് എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും സിവിൽ ഏവിയേഷൻ നിർദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് മുക്തരാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമെ ഇനി ഒമാനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് ഏത് കേന്ദ്രത്തിൽ നിന്നുള്ളതാകണമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഒമാനിൽ ഞായറാഴ്ച ഒരു വിദേശിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 21 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP