Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ്; പദ്ധതി അന്തിമ ഘട്ടത്തിൽ

ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ്; പദ്ധതി അന്തിമ ഘട്ടത്തിൽ

സ്വകാര്യ മേഖലയിലെ വിദേശതൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.ആവശ്യക്കാരെ മുഴുവൻ ഉൾക്കൊള്ളുന്നതിനുള്ള വിപണിയുടെ കഴിവ് പഠിച്ച ശേഷം ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുകയെന്നാണ് സൂചന.

ആശുപത്രികളടക്കം ആരോഗ്യ സ്ഥാപനങ്ങളെയും ഇൻഷൂറൻസ് സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആയിരിക്കും പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒമാനിലെ വിവിധ സ്വകാര്യ മേഖലകളിലായുള്ള വിദേശി തൊഴിലാളികൾ അടക്കമുള്ളവരുടെ വിശദമായ കണക്ക് തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് അഹമ്മദ് അലി അൽ മഅ്മരി പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പുറമെ, രാജ്യത്ത് എത്തുന്ന സന്ദർശകരെയും ഇൻഷൂറൻസ് പരിരക്ഷക്ക് കീഴിൽ കൊണ്ടുവരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP