Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ സ്വകാര്യകമ്പനികളിലെ തൊഴിലാളികൾക്കും നിർബന്ധിത ഇൻഷ്വറൻസ് നിർബന്ധിതമാക്കിയേക്കും; വിദേശി തൊഴിലാളികൾക്കും ബാധകം

ഒമാനിലെ സ്വകാര്യകമ്പനികളിലെ തൊഴിലാളികൾക്കും നിർബന്ധിത ഇൻഷ്വറൻസ് നിർബന്ധിതമാക്കിയേക്കും; വിദേശി തൊഴിലാളികൾക്കും ബാധകം

മസ്‌കത്ത്: ഒമാനിലെ സ്വകാര്യകമ്പനികളിലെ തൊഴിലാളികൾക്കും നിർബന്ധിത ഇൻഷ്വറൻസ് നിർബന്ധിതമാക്കിയേക്കും.വിദേശി തൊഴിലാളികളെയും ഇതിൽ ഉൾപ്പെടുത്തും. ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭ കൗൺസിലിന്റെ ഉത്തരവിന് തുടർച്ചയായാണ് നടപടി.

നിർബന്ധിത മെഡിക്കൽ ഇൻഷുറൻസിന്റെ കരടിന് രൂപം നൽകിവരുകയാണെന്ന് കാപിറ്റൽ മാർക്കറ്റ് അഥോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇൻഷുറൻസ് പോളിസി വഴി ലക്ഷ്യമിടുന്നത്. നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിലുടമക്ക് ഉണ്ടാകാവുന്ന ഉയർന്ന ചെലവ് ഒഴിവാക്കുന്നതിനായാണ് ഇൻഷുറൻസ് പോളിസി അടിസ്ഥാന ആരോഗ്യ പരിരക്ഷയിൽ പരിമിതപ്പെടുത്തുന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനമുണ്ടാകുന്നത്.ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതും കാപിറ്റൽ മാർക്കറ്റ് അഥോറിറ്റിയുടെ പരിഗണനയിലുണ്ട്. ആരോഗ്യമന്ത്രാലയവും റോയൽ ഒമാൻ പൊലീസുമടക്കം നിരവധി സർക്കാർ വകുപ്പുകളുമായി പദ്ധതി യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരുകയാണ്. ബോർഡർ ചെക്‌പോയന്റുകളിൽ പോളിസി ലഭ്യമാക്കുന്ന രീതിയാണ് പരിഗണനയിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP