Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്; എബോളയെ നേരിടാൻ പ്രത്യേക പദ്ധതിയുമായി ഒമാൻ

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്; എബോളയെ നേരിടാൻ പ്രത്യേക പദ്ധതിയുമായി ഒമാൻ

മസ്‌ക്കറ്റ്: മാരകമായിത്തീർന്നിരിക്കുന്ന എബോള വൈറസിനെ നേരിടാൻ പ്രത്യേക പദ്ധതികളുമായി ഒമാൻ. അതേസമയം എബോള ബാധിത രാജ്യങ്ങളായ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം താത്ക്കാലികമായി നിർത്താൻ ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.

ഗിനിയ, സിയേറ ലിയോൺ, ലൈബീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അത്ര അത്യാവശ്യമല്ലാത്തവർ ഇനിയൊരു അറിയിപ്പു നൽകുന്നതു വരെ യാത്ര ഒഴിവാക്കണമെന്നാണ് മിനിസ്ട്രി ഓഫ് ഹെൽത്ത് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത കാലത്ത് ഈ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തിയിട്ടുള്ളവർ എത്രയും പെട്ടെന്നു തന്നെ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി എബോള വൈറസ് പരിശോധന നടത്താൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എബോളയുടെ ലക്ഷണങ്ങൾ ഒന്നും കാട്ടാത്തവർ പോലും പരിശോധന നടത്തിയിരിക്കണമെന്നാണ് കർശനനിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം ആയിരക്കണക്കിന് വിദേശികൾ രാജ്യത്ത് പ്രതിദിനം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയ്ക്കും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സംശയമുള്ള യാത്രക്കാർക്ക് പരിശോധന നടത്താൻ തക്ക വിധത്തിൽ വിമാനത്താവളങ്ങളിൽ മെഡിക്കൽ സേവനം ലഭ്യമാക്കുന്നുണ്ട്. കൂടാതെ വിമാനയാത്രക്കാരും ജീവനക്കാരും തങ്ങൾക്ക് രോഗമില്ലെന്നുള്ള സത്യവാങ്മൂലം നിർബന്ധമായി നൽകിയിരിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എബോള വൈറസ് പരിശോധന ഒരു സാഹചര്യത്തിലും ഒഴിവാക്കരുതെന്നാണ് നിർദ്ദേശം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാട്ടുന്നവരെ മറ്റു യാത്രക്കാരിൽ നിന്ന് അകറ്റി ഉടൻ തന്നെ മെഡിക്കൽ വിഭാഗത്തിലേക്ക് ശുപാർശ ചെയ്യാനാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP