Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ ഉള്ള തൊഴിലാളികളുടെ തൊഴിൽപരമായ പരാതികൾ ഓഗസ്റ്റ് ഒന്നു മുതൽ ഓൺലൈനിൽ; ആദ്യഘട്ടം മസ്‌കത്ത് ഗവർണറേറ്റിൽ

ഒമാനിൽ ഉള്ള തൊഴിലാളികളുടെ തൊഴിൽപരമായ പരാതികൾ ഓഗസ്റ്റ് ഒന്നു മുതൽ ഓൺലൈനിൽ; ആദ്യഘട്ടം മസ്‌കത്ത് ഗവർണറേറ്റിൽ

മസ്‌കത്ത്: ഒമാനിൽ ഉള്ള തൊഴിലാളികളുടെ തൊഴിൽപരമായ പരാതികൾ ഓഗസ്റ്റ് ഒന്നു മുതൽ ഓൺലൈനിൽ സ്വീകരിക്കും. തൊഴിൽപരമായ പരാതികൾ ഓഗസ്റ്റ് ഒന്നു മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. മന്ത്രാലയത്തിന്റെ  www.manpower.gov.om  എന്ന വെബ്‌സൈറ്റിലാണ് പരാതി നൽകേണ്ടത്.

തൊഴിലുടമകൾക്കെതിരായ പരാതികൾ, രജിസ്റ്റർ ചെയ്ത പരാതികളിൻ മേലുള്ള തുടർനടപടികളെക്കുറിച്ച അന്വേഷണം, തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോർട്ട് എന്നിവക്ക് നിയമലംഘകരായ തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾ ക്കുള്ള പരാതികളുമാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്. ആദ്യഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിൽ മാത്രമാണ് ഓൺലൈൻ സംവിധാനം നിലവിൽവരുക. മറ്റ് ഗവർണറേറ്റുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതും കൂടുതൽ സേവനങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നതും പിന്നീട് പരിഗണിക്കും. ഓൺലൈൻ അപേക്ഷാഫോറം പൂരിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സനദ് സെന്ററുകളുടെ സേവനവും തേടാവുന്നതാണ്.

പരാതി നൽകുന്നതിന്റെ ആദ്യ പടിയായി തിരിച്ചറിയൽ കാർഡുകൾ ഇ-സർട്ടിഫിക്കേഷൻ (പി.കെ.ഐ അധിഷ്ഠിതം) ആക്കണം. 2015 ജൂലൈ 15നുശേഷം ലഭിച്ച റെസിഡന്റ് കാർഡുകൾക്കാണ് ഇ-സർട്ടിഫിക്കേഷൻ ലഭ്യമാവുക. രാജ്യത്തെ 33 കേന്ദ്രങ്ങളിലുള്ള ഇൻഫർമേഷൻ ടെക്‌നോളജി അഥോറിറ്റിയുടെ ടാം സെന്ററുകളിൽ ഇ-സർട്ടിഫിക്കേഷൻ ലഭ്യമാണ്. നാഷനൽ ഡിജിറ്റൽ സർട്ടിഫിക്കേഷൻ സെന്ററിനു കീഴിൽ സർക്കാർ സേവനങ്ങൾ ആധികാരികമായും ഉയർന്ന സുരക്ഷയോടെയും ലഭ്യമാക്കുന്നതിനാണ് ഇ-സർട്ടിഫിക്കേഷൻ ഉപയോഗിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP