Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാൻ മജ്‌ലിസ് അൽ ശൂറ; മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികൾക്ക് നിർദ്ദേശം നൽകി

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാൻ മജ്‌ലിസ് അൽ ശൂറ; മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികൾക്ക് നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ്: കൊവിഡ് കാലയളവിൽ ഒമാനിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാൻ മജ്‌ലിസ് അൽ ശൂറയടോപ്പം മാനവ വിഭവ ശേഷി മന്ത്രാലയവും.

പ്രവർത്തി സമയം കുറച്ചതിനാലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നൽകിയതുമൂലവും ചില സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്നാണ് മാനവ മന്ത്രാലയം കണ്ടെത്തിയത്. ഇതോടെയാണ് കൊവിഡ് കാലയളവിൽ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.ജോലിക്ക് ഹാജരാകുവാൻ കഴിയാത്ത സ്വദേശികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് മജ്‌ലിസ് ശൂറയുടെ ഈ നിർദ്ദേശം. ചില സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി.അതേസമയം ഒമാനിൽ ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP