Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കി അധികൃതർ; സ്വകാര്യ മേഖലയിലും വിദേശികൾക്ക് അവസരം കുറയുന്നു ; 87 തസ്തികകളിലെ വിസ നിരോധനത്തിലൂടെ തൊഴിൽ നഷ്ടമായത് അറുപതിനായിരത്തോളം വിദേശികൾക്ക്

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കി അധികൃതർ; സ്വകാര്യ മേഖലയിലും വിദേശികൾക്ക് അവസരം കുറയുന്നു ; 87 തസ്തികകളിലെ വിസ നിരോധനത്തിലൂടെ തൊഴിൽ നഷ്ടമായത് അറുപതിനായിരത്തോളം വിദേശികൾക്ക്

രാജ്യത്ത് സ്വദേശിവത്കരണ നടപടികൾപുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കികയാണ് നടപടികൾ ഊർജ്ജിതമാക്കിക്കൊ ണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ആഴ്ചയിൽ മാത്രം നാലായിരത്തോളം സ്വദേശികളെയാണ് അഭിമുഖ പരീക്ഷയ്ക്കായി മാനവ വിഭവ ശേഷി മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോട് കൂടി രാജ്യത്തെ 58 സ്വകാര്യ കമ്പനികളാണ് അഭിമുഖങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള 358 ഒഴിവുകളിലേക്ക് 3,876 അപേക്ഷകർ ആണ് ഉള്ളത്. രാജ്യത്തിന്റെ ആറു ഗവർണറേറ്റുകളിൽ നടന്നു വരുന്ന അഭിമുഖങ്ങൾ ബുധനാഴ്ച അവസാനിക്കും.

ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബർ 2017 മുതൽ നവംബർ 2018 വരെയുള്ള കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 1988 ൽ മുതൽക്കാണ് ഒമാനിൽ സ്വദേശിവത്കരണം എല്ലാ മേഖലയിലും ആരംഭിച്ചു തുടങ്ങിയത്.

ഗതാഗതം , വാർത്താ വിതരണം ചരക്കു നീക്കം എന്നീ മേഖലയിൽ 60 % വും , ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നീ രംഗത്ത് - 45% വും , വ്യവസായ മേഖലയിൽ - 35% വും , ഹോട്ടലുകൾ, ഭക്ഷണ ശാലകളിൽ - 30% വും മൊത്ത - ചില്ലറ വ്യാപാരം മേഖലയിൽ - 20% , എന്നി നിലവാരത്തിലാണ് സ്വദേശിവത്കരണം രാജ്യത്തു പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ഇത് കൂടാതെ 87 തസ്തികകളിലെ വിസാ നിരോധനം നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ 60,807 വിദേശികൾക്ക് തൊഴിൽ നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP