Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വരുന്നു;നടപടി പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി

ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വരുന്നു;നടപടി പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി

മസ്‌കത്ത്: പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. പ്രകൃതിക്കും മനുഷ്യനും ഹാനിയുണ്ടാക്കുന്ന പ്ലാസ്റ്റിക് സഞ്ചി ഉപയോഗം പൂർണമായി നിരോധിച്ച് പ്രകൃതിക്കനുയോജ്യമായ രീതികൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി മറ്റു മന്ത്രാലയങ്ങളുടെ സഹകരണം തേടുമെന്നും അധികൃതർ അറിയിച്ചു. മാർക്കറ്റിൽ വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാകും ഏതു തരം സഞ്ചികളാണ് നിരോധിക്കേണ്ടതെന്ന് തീരുമാനിക്കുക. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പെസിഫിക്കേഷൻ ആൻഡ് സ്റ്റാൻഡേഡ് വിഭാഗത്തിന്റെ അന്തിമ അംഗീകാരത്തിന് ശേഷമായിരിക്കും നിരോധനം നിലവിൽ വരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP