Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20 വർഷത്തിലേറെയായി താമസിച്ചുവരുന്ന വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമ്മിക്കാനും അനുമതി വന്നേക്കും; മലയാളികൾക്കും ഏറെ പ്രതീക്ഷ നല്കുന്ന നിർദ്ദേശം പരിഗണനയിൽ

20 വർഷത്തിലേറെയായി താമസിച്ചുവരുന്ന വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമ്മിക്കാനും അനുമതി വന്നേക്കും; മലയാളികൾക്കും ഏറെ പ്രതീക്ഷ നല്കുന്ന നിർദ്ദേശം പരിഗണനയിൽ

മസ്‌കത്ത്: 20 വർഷത്തിലേറെയായി താമസിച്ചുവരുന്ന വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമ്മിക്കാനും അനുമതി നല്കുന്ന കാര്യം പരിഗണനയിൽ.നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകൾക്കുള്ളിൽ മാത്രമുള്ള അനുമതി, പ്രത്യേകം നിശ്ചയിച്ച മറ്റു മേഖലകളിലും നൽകാനാണ് ആലോചന. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സജീവ പരിഗണനയിലാണെന്ന് പാർപ്പിട മന്ത്രാലയം അറിയിച്ചു.

നിലവിൽ ഒമാനിൽ സ്വന്തമായി വീടുള്ള ഒട്ടേറെ വിദേശികളുണ്ട്. എന്നാൽ ഭൂമിയുടെ അവകാശം ഇവർക്കില്ല. പുതിയ നിയമത്തിലൂടെ ഇത്തരം കുരുക്കുകൾ ഒഴിവാക്കാം. ഇവർക്ക് സ്വന്തം പേരിലുള്ള വീട്ടിൽ തുടർന്നുള്ള കാലവും താമസിക്കാൻ അനുമതി ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP