Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കനത്ത മഴയിൽ മുങ്ങി ഒമാൻ; ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം; ബിച്ചുകളിലേക്ക് എത്തുന്നവർ ജാഗ്രത പുലർത്താൻ മുന്നറിയിപ്പ്

കനത്ത മഴയിൽ മുങ്ങി ഒമാൻ; ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം; ബിച്ചുകളിലേക്ക് എത്തുന്നവർ ജാഗ്രത പുലർത്താൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

നത്ത മഴയിൽ മുങ്ങി ഒമാൻ. ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ഒമാനിലെ പലയിടത്തും കനത്ത മഴ പെയ്തു. വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ആലിപ്പഴം വീഴ്ചയുമുണ്ടായി. വാദികൾ നിറഞ്ഞൊഴുകി..

ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ വർഷിച്ചു. ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒമാൻ കടലിന്റെ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്-കിഴക്ക് ഭാഗങ്ങൾ, മസ്‌കത്ത്, അൽ ഹജർ പർവതനിരകൾ ബുറൈമി, ദാഹിറ, ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്.

ബത്തീനയിലെ വിലയാത്തുകളായയ ഷിനാസ്, ലിവ, സോഹർ, സഹാം, അൽ ഖബൗറ, അൽ സുവൈക്ക് എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യാങ്കുൽ, അൽ ദഖിലിയ ഗവർണറേറ്റ്, മസ്‌കറ്റ് ഗവർണറേറ്റ് എന്നിവയുടെ വിലയാത്തുകളിലും താരതമ്യേന ശക്തമായ മഴ തന്നെയാണ് പെയ്തത്.

രാജ്യത്ത് കൂടുതൽ തണുപ്പനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. രാവിലെ വിവിധയിടങ്ങളിൽ പുക മഞ്ഞിന് സാധ്യതയുണ്ട്. അടുത്ത നാലു ദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
വാദികൾക്ക് സമീപത്ത് താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരും കരുതലെടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിൽ പോകുന്നവർ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽത്തീരങ്ങളിൽ സമയം ചെലവിടുന്നവരും ബീച്ചുകളിൽ എത്തുന്നവരും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP