Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒമാനിൽ രണ്ടുപേർക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു; രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നു; 250 പേർ നിരീക്ഷണത്തിൽ

ഒമാനിൽ രണ്ടുപേർക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു; രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നു; 250 പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

 

മാനിൽ രണ്ടുപേർക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നു. തിങ്കളാഴ്ചയാണ് രണ്ട് സ്വദേശി സ്ത്രീകളിൽ ഒമാനിലെ ആദ്യ രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രണ്ടുപേരിലും കൂടി രോഗം സ്ഥിരീകരിച്ചു. 250 പേർ പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം നില ഭദ്രമാണ്. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. പുതുതായി കൊറോണ ബാധ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്നവർ ക്വാറൈന്റൻ നടപടികൾക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.

രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകർ ഒഴിവാക്കുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP