Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്ത് ദിവസത്തെയും ഒരു മാസത്തെയും ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ എത്തിയിരിക്കണം; ടൂറിസ്റ്റ് വിസകളുടെ കാലപരിധിയിൽ മാറ്റം വരുത്താൻ റോയൽ ഒമാൻ പൊലീസ്

പത്ത് ദിവസത്തെയും ഒരു മാസത്തെയും ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ എത്തിയിരിക്കണം; ടൂറിസ്റ്റ് വിസകളുടെ കാലപരിധിയിൽ മാറ്റം വരുത്താൻ റോയൽ ഒമാൻ പൊലീസ്

ത്ത് ദിവസത്തെയും ഒരു മാസത്തെയും ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ എത്തിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം ഒമാനിൽ പ്രവേശിക്കേണ്ട കാലപരിധിയിൽ ചില മാറ്റങ്ങൾ വരുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

പത്ത് ദിവസത്തെയും ഒരു മാസത്തെയും വിസകൾ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ യാത്രികൻ ഒമാനിലെത്തണം. എന്നാൽ ഒരു വർഷത്തെ ടൂറിസ്റ്റ് വിസക്ക് ഒരു മാസമാണ് പ്രവേശന കാലപരിധിയെന്ന് പാസ്‌പോർട്ട് ആൻഡ് റെസിഡൻസി വിഭാഗം ഡയറക്ടർ ജനറൽ അൽ നബ്ഹാനി പറഞ്ഞു. സ്‌പോൺസറില്ലാത്ത ടൂറിസ്റ്റ് വിസയുടെ കാലപരിധിയും ഒരു മാസമാണ്.

സ്റ്റുഡന്റ് വിസ, ഓണേഴ്‌സ് വിസ, ഓണർഷിപ്പ്‌വിസയുടെ രജിസ്‌ട്രേഷൻ, തൊഴിൽ വിസ എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള വിസ അനുവദിച്ച് 3 മാസത്തിനുള്ളിൽ ആൾ ഒമാനിലെത്തണം. അമ്പത് റിയാൽ തിരിച്ചുകിട്ടാത്ത ഫീസ് അടച്ചാൽ താത്ക്കാലിക തൊഴിൽ വിസ രാജ്യം വിടാതെ തന്നെ സ്ഥിരം വിസയാക്കി മാറ്റാൻ സാധിക്കും. നിലവിലെ വിസയിൽ നിന്ന് പുതിയതിലേക്ക് മാറുന്നതിനും രാജ്യത്തിന് പുറത്ത് പോകേണ്ടതില്ല. അമ്പത് റിയാൽ ഫീസ് അടച്ചാൽ മാത്രം മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP