Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ സന്ദർശകവിസ ഇനി ഓൺലൈനിലൂടെ; വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാകുക മാർച്ച് 21 ൽ

ഒമാനിൽ സന്ദർശകവിസ ഇനി ഓൺലൈനിലൂടെ; വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാകുക മാർച്ച് 21 ൽ

മസ്‌കറ്റ്: ഒമാനിൽ സന്ദർശകവിസ ഇനി ഓൺലൈനിലൂടെ മാത്രം. ടൂറിസ്റ്റ് വിസ, എക്സ്‌പ്രസ് വിസ സേവനങ്ങള് ഓണ്‌ലൈൻ വഴി ലഭ്യമാകുക.മാർച്ച് 21 മുതലാണിത് പ്രാബല്യത്തിലാവുക. എയർ്‌പോര്ട്ടിലെ വിസാ ഡെസ്‌കുകളില്‌നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല. ഒമാന് സന്ദർശിക്കുന്നവർ ഒമാൻപൊലീസിന്റെ rop.gov.om എന്ന വെബ്‌സൈറ്റ് വഴി മുന്കൂട്ടി അപേക്ഷ സമർപ്പിക്കണം.

യാത്രാരേഖകളും മറ്റു വിശദാംശങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്കണം. ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഔദ്യോഗിക ഇ-പേയ്‌മെന്റ് പോര്ട്ടൽ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികൾ പൂർത്തിയായാൽ ഇ-വിസ ഇ-മെയില്‌വഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തിൽ കാണിക്കേണ്ടത്. ഇ-വിസ സംവിധാനം കഴിഞ്ഞവർഷം നിലവിൽ വന്നെങ്കിലും നിര്ബന്ധമാക്കിയിരുന്നില്ല. ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് ഇത്തരത്തില് സന്ദർശകവിസ അനുവദിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP