Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്; വീടുകളിൽ അദ്ധ്യാപകർ നടത്തുന്ന ട്യൂഷന് വിലക്കേർപ്പെടുത്തിയത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് വിലക്ക്

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്; വീടുകളിൽ അദ്ധ്യാപകർ നടത്തുന്ന ട്യൂഷന് വിലക്കേർപ്പെടുത്തിയത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് വിലക്ക്

മാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബി.ഒ.ഡി വിലക്ക് ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മാനേജ്മന്റെ് കമ്മിറ്റി പ്രസിഡന്റിനും ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് സർക്കുലർ കൈമാറി.

രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലും ഇത് ബാധകമാണ്. ഒമാൻ നിയമപ്രകാരവും വീടുകളിൽ ട്യൂഷൻ സെന്ററുകൾ നടത്തുന്നത് അനധികൃതമാണ്. ട്യൂഷന് വരുന്ന സ്വന്തം സ്‌കൂളിലെ വിദ്യാർത്ഥികളോട് അദ്ധ്യാപകർ പ്രത്യേക ചായ്വ് കാണിക്കുന്നതായും രക്ഷകർത്താക്കളിൽ നിന്ന് പരാതി ഉയർന്നിട്ടുള്ളതായും സർക്കുലറിൽ പറയുന്നു.

ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ നിയമലംഘനം ഏതെങ്കിലും തരത്തിൽ ഒമാൻ അധികൃതരുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം അത് ഇന്ത്യൻ സ്‌കൂൾ സംവിധാനത്തിന്റൈ യശസിനെ ബാധിക്കുകയും ഒപ്പം ഭരണസമിതിയംഗങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും സർക്കുലറിൽ ചൂണ്ടികാണിക്കുന്നു.

വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ഒപ്പം ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്‌സ്, നൃത്ത,സംഗീത അദ്ധ്യാപകരും ട്യൂഷൻ വിലക്കുള്ളവരുടെ പട്ടികയിൽ വരും. തീരുമാനം അനുസരിക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എജ്യുക്കേഷൻ അഡൈ്വസർ എംപി വിനോഭ ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP